വിശപ്പിന്റെ മഹത്വം
''മനുഷ്യന്‍ നിറയ്ക്കുന്ന എറ്റവും മോശപ്പെട്ട പാത്രമാണ് വയര്‍. അഥവാ നിറവയര്‍ ഏറ്റവും മോശപ്പെട്ട പാത്രമാണ്. തന്റെ ശരീരം നിലനിര്‍ത്തുന്നതിനാവശ്യമായ ഏതാനും പിടി ഭക്ഷണം മതി മനുഷ്യന്. അനിവാര്യമെങ്കില്‍ വയറിന്റെ മൂന്നിലൊരുഭാഗം തന്റെ ഭക്ഷണത്തിനും, മൂന്നിലൊരു ഭാഗം തന്റെ പാനീയത്തിനും, മൂന്നിലൊരു ഭാഗം ശ്വസനസൗകര്യത്തിനുമായി അവന്‍ നീക്കിവെച്ചുകൊള്ളട്ടെ''. (തുര്‍മുദി 2381, ഇബ്‌നുമാജ 3349).
വയറു നിറയ്ക്കുന്നത് എല്ലാ നിലയ്ക്കും ദോഷകരമാണ്. അമിതാഹാരം മനുഷ്യനെ അലസനും മന്ദബുദ്ധിയുമാക്കുന്നു. മാത്രമല്ല, ആരോഗ്യത്തിനു ഹാനികരവും കൂടിയാണത്. പലവിധ രോഗങ്ങള്‍ക്കും അതു നിമിത്തമാകുന്നു. ആവശ്യമില്ലാതെ ഭക്ഷിക്കരുത്. ആവശ്യത്തിനു ഭക്ഷിക്കുമ്പോള്‍ തന്നെ വയറു നിറയ്ക്കരുത്. വെള്ളം കുടിക്കാനും ശ്വസനം നടത്താനും അതു വിഷമം സൃഷ്ടിക്കും. അതുകൊണ്ട് മൂന്നിലൊന്നു ഭക്ഷണത്തിനും, മറ്റൊരു ഭാഗം ജലപാനത്തിനും, അവശേഷിക്കുന്ന ഒരു ഭാഗം ശ്വസന സൗകര്യത്തിനുമായി നീക്കിവയ്ക്കണം.
ആവശ്യം കഴിച്ചു ശിഷ്ടമുള്ളത് സമൂഹത്തിലെ ആവശ്യക്കാര്‍ക്കു നല്‍കേണ്ടതാണ്. അതു ചെയ്യാത്തതുകൊണ്ടാണ് ലോകത്ത് പട്ടിണിയും പട്ടിണിമരണങ്ങളും നടക്കുന്നത്. ''ലോകത്തെ 85 കോടി ജനങ്ങള്‍ ഒഴിഞ്ഞ വയറുമായാണ് ദിനേന അന്തിയുറങ്ങുന്നതെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടന റിപ്പോര്‍ട്ടു ചെയ്യുന്നു. നീണ്ട കാത്തിരിപ്പിനുശേഷം വിശപ്പടക്കുന്നതിനു ഒരു പിടി ആഹാരം ലഭിക്കാതെ ദിനേന 24000 പേര്‍ പിടഞ്ഞു മരിക്കുന്നുവെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു''. (മാതൃഭൂമി 2-10-2008). സമ്പത്തും ഭക്ഷ്യവിഭവങ്ങളും കയ്യടക്കിവച്ച സമ്പന്നവിഭാഗത്തിന് ഇവരോടു കനിവു തോന്നുന്നില്ല. അവര്‍ വിശപ്പിന്റെ വേദനയറിയുന്നില്ലെന്നതാണ് അതിന്റെ പ്രധാന
കാരണം.
വിശപ്പിന്റെ വേദന എല്ലാവരുമറിയണം. എങ്കില്‍ വിശന്നു വലയുന്ന സഹജീവികളോടു സഹതാപവും വിശപ്പടക്കാന്‍ ആഹാരം നല്‍കുന്ന സ്രഷ്ടാവിനോടു നന്ദിബോധവും, അനിവാര്യമായും, മനസ്സില്‍ ജന്മം കൊള്ളും. അനുഭവജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം. പക്ഷേ, സമ്പന്നര്‍ ഇതെങ്ങനെ അനുഭവിക്കും? കൈയില്‍ ആഹാരമുണ്ടായിരിക്കെ ബുദ്ധിയുള്ളവരാരെങ്കിലും പട്ടിണി കിടക്കുമോ? അങ്ങനെ പട്ടിണിയാചരിക്കാന്‍ വല്ല അധികാരിയും ആജ്ഞാപിക്കുമോ? അങ്ങനെ ആജ്ഞാപിച്ചാല്‍ തന്നെ ആത്മാര്‍ത്ഥമായി ആരെങ്കിലും അത് അനുസരിക്കുമോ?
അതിനു സ്രഷ്ടാവിന്റെ നിര്‍ബന്ധാജ്ഞ തന്നെ വേണം. അവനറിയാതെ നിയമലംഘനം സാധ്യമല്ല; അവന്‍ സര്‍വ്വജ്ഞനാണല്ലോ. ലംഘനം നടത്തിയാല്‍ അവന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയുമില്ല. അവന്‍ സര്‍വ്വ ശക്തനാണല്ലോ. ഇവ്വിധത്തിലുള്ള ഒരു നിര്‍ബന്ധാജ്ഞയാണ് റംസാന്‍ വ്രതത്തിനുള്ള ആഹ്വാനം. ''വിശ്വാസികളേ നിങ്ങള്‍ക്കു മുമ്പുള്ള സമുദായങ്ങള്‍ക്കു നിര്‍ബന്ധമാക്കിയതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭക്തരാകുന്നതിനു വേണ്ടിയത്രെ അത്''. (വിശുദ്ധ ഖുര്‍ആന്‍ 2:183).
Mathruboomi

യാചന അപമാനമാണ്
ജനങ്ങളോട് ഒന്നും യാചിക്കുകയില്ലെന്ന് വല്ല വ്യക്തിയും എനിക്കു വാക്കു തന്നാല്‍ അവനു സ്വര്‍ഗമുണ്ടെന്ന് ഞാനും വാക്കു നല്‍കാം (അബൂദാവൂദ് 1643). മോഹം ദാരിദ്ര്യമാണ്, മോഹരാഹിത്യം ഐശ്വര്യമാണ് (മിശ്കാത്ത് 1856). ഒരാള്‍ തന്റെ കയറെടുത്ത് ഒരു കെട്ട് വിറക് തന്റെ ചുമലിലേറ്റി കൊണ്ടുവന്നു വില്‍പന നടത്തുകയും അതു മുഖേന അവന്റെ അഭിമാനമുഖത്തെ അല്ലാഹു സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അതാണ്, ജനങ്ങളോടു യാചിക്കുന്നതിനേക്കാള്‍ അവനുത്തമം. ജനങ്ങള്‍ അവനു നല്‍കാന്‍ സന്നദ്ധരായാലും ഇല്ലെങ്കിലും.
(ബുഖാരി 1471).
യാചന അപമാനകരമായ ഒരു സമ്പ്രദായമാണ്. യാചകരില്‍ ആവശ്യക്കാരുണ്ടാകാം. അതുകൊണ്ട് ഒരു യാചകനെയും നിരാശപ്പെടുത്താന്‍ പാടില്ല. വല്ലതും കൊടുത്തുവിടണം. യാചകനെ വിരട്ടി വിടരുതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട് (93:10). നബിതിരുമേനി ഒരു യാചകനെയും ശൂന്യഹസ്തനായി മടക്കി വിടാറില്ല. പക്ഷേ, തിരുമേനി യാചനയെ, സദാ, നിരുത്സാഹപ്പെടുത്തുകയും സ്വാശ്രയത്തെയും സഹനത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അന്‍സ്വാറുകളിലൊരു വിഭാഗം നബിയോട് ചോദിച്ചു, അവര്‍ക്കു തിരുമേനി കൊടുത്തു. പിന്നീടൊരിക്കല്‍ കൂടി അവര്‍ ചോദിച്ചു. അപ്പോഴും തിരുമേനി കൊടുത്തു. അങ്ങനെ കൈയിലുള്ളതെല്ലാം തീര്‍ന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എന്റെ വശം എന്തുഗുണമുണ്ടെങ്കിലും, അതു നിങ്ങള്‍ക്കു തരാതെ ഞാന്‍ സൂക്ഷിച്ചു വയ്ക്കുകയില്ല. വല്ലവനും ചോദിക്കാതെ വിശുദ്ധി കാംക്ഷിച്ചാല്‍ അല്ലാഹു അവനെ വിശുദ്ധനാക്കും, വല്ലവനും സ്വാശ്രയം കൈകൊണ്ടാല്‍ അല്ലാഹു അവനെ ഐശ്വര്യവാനാക്കും, വല്ലവനും ക്ഷമയ്ക്കു ശ്രമിച്ചാല്‍ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ക്ഷമയേക്കാള്‍ ഉത്തമവും വിശാലവുമായ ഒരനുഗ്രഹം ഒരാള്‍ക്കും ലഭിച്ചിട്ടില്ല. (ബുഖാരി 1469, മുസ്‌ലിം 1053).
ആരെങ്കിലും തന്നോടു യാചിച്ചാല്‍, ചോദിച്ചത് അയാള്‍ക്ക് മാന്യമായി നല്‍കി മേലില്‍ അയാള്‍ യാചിക്കാതിരിക്കുന്നതിനു വേണ്ട ഉപദേശങ്ങള്‍ നല്‍കുക തിരുമേനിയുടെ പതിവായിരുന്നു. ഹകീമുബ്‌നു ഹിസാം എന്ന ശിഷ്യന്‍ ഒരിക്കല്‍ പ്രവാചകനോട് ആവശ്യമുള്ളതു ചോദിച്ചു. അതു തിരുമേനി നല്‍കി. മറ്റൊരു തവണ കൂടി അദ്ദേഹം ആവശ്യമുന്നയിച്ചു. അതു നല്‍കിക്കൊണ്ട്, തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: ഓ, ഹകീം, ഈ ധനം മധുരവും മനോഹരവുമാണ്. ഉദാരമനസ്‌കകതയോടെ ആരെങ്കിലും അതു കൈപറ്റിയാല്‍ അയാള്‍ക്കു അതില്‍ അഭിവൃദ്ധിയുണ്ടാകും, വ്യാമോഹത്തോടെയാണ് അത് കൈപറ്റുന്നതെങ്കില്‍ അതില്‍ അയാള്‍ക്ക് അഭിവൃദ്ധി നല്‍കപ്പെടുകയില്ല. എത്ര തിന്നാലും വിശപ്പടങ്ങാത്തവനോട് തുല്യനാകുമവന്‍. മേല്‍കയ്യാണ് കീഴ്കയ്യേക്കാളുത്തമം. തദവസരം ഹകീം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയെ സത്യവുമായി നിയോഗിച്ചയച്ച പടച്ച തമ്പുരാന്‍ തന്നെ സത്യം, ഞാന്‍, ഇനി, മരണം വരെ ഒരാളോടും ഒന്നും യാചിക്കുകയില്ല. (ബുഖാരി 1472, മുസ്‌ലിം 1035).
ഒരു ദിവസത്തെ ആഹാരത്തിനു വകയുള്ളവന്‍, ഐശ്വര്യവാനാണെന്നും, അങ്ങനെയുള്ള ഐശ്വര്യവാന്‍ യാചിക്കുന്നുവെങ്കില്‍ നരകാഗ്‌നിയില്‍ നിന്നാണ് അവന്‍ സമ്പാദിക്കുന്നതെന്നുമുള്ള തിരുമേനിയുടെ പ്രസ്താവന (അബൂദാവൂദ് 1629) യാചനയോടുള്ള വിരോധത്തെയാണ് കാണിക്കുന്നത്.